Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏഴരപ്പൊന്നാന പരിശോധനയ്ക്ക് ഹൈക്കോടതി നിർദ്ദേശം.

ഏഴരപ്പൊന്നാന പരിശോധനയ്ക്ക് ഹൈക്കോടതി നിർദ്ദേശം.
കൊച്ചി: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന' പരിശോധിക്കാനും റിപ്പോർട്ട് നൽകാനും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഏഴരപ്പൊന്നാനയും ക്ഷേത്രത്തിലെ റജിസ്റ്ററുകളും നേരിട്ട് പരിശോധിക്കാനാണു ജസ്റ്റിസ് വി. രാജവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്.
       ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയതിനിടെ, യഥാർത്ഥ സ്വർണ്ണപ്പാളികൾ മാറ്റി കുറഞ്ഞ മൂല്യമുള്ള ലോഹങ്ങൾ സ്ഥാപിച്ചെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. എ.ജി. പ്രസാദ് കുമാർ എന്ന ഭക്തനാണ് കോടതിയിൽ പരാതി നൽകിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement