Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് ഇഡി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് ഇഡി.
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അസാധാരണ നീക്കവുമായി ഇഡി. ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇഡി ഹൈക്കോടതിയെ സമീപിച്ചു. പ്രതിക്ക് ജാമ്യം കിട്ടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമെന്നാണ് ഇഡി നിലപാട്. ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയാണ്. കീഴ്കോടതി നല്‍കിയ ജാമ്യം പൊതുതാത്പര്യത്തിന് എതിരാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. സിപിഎം നേതാക്കളാണ് ഗൂഢാലോചനക്കാര്‍. പ്രതിയുടെ ജാമ്യം ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് തടസ്സമാകും എന്നിങ്ങനെയൊക്കയാണ് ഇഡിയുടെ ആരോപണങ്ങള്‍. പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കുമെന്നും വിവരമുണ്ട്. കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചത്. ഒന്‍പതാം പ്രതിയായ ഹരീഷ് കുമാറിനായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യ ഹര്‍ജി അംഗീകരിച്ചത്. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസില്‍ കക്ഷി ചേര്‍ന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement