Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പണം പന്തയം വച്ച്‌ കോഴിപ്പോര്; അഞ്ച് പേര്‍ പിടിയിൽ.

പണം പന്തയം വച്ച്‌ കോഴിപ്പോര്; അഞ്ച് പേര്‍ പിടിയിൽ.
പാലക്കാട്‌: കൊഴിഞ്ഞാമ്പാറയില്‍ പണം പന്തയം വച്ച്‌ കോഴിപ്പോര് നടത്തിയ സംഭവത്തില്‍ അഞ്ച് പേർ പിടിയില്‍. ഇവരില്‍ നിന്ന് പത്ത് പോര് കോഴികളെയും പോലീസ് പിടിച്ചെടുത്തു. ഉച്ചയ്ക്ക് രണ്ടോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൗസപ്പാറ സ്വദേശി രാജൻ (37), കോയമ്പത്തൂർ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി, മൂലനൂർ സ്വദേശി സതീഷ് കുമാർ (33), പൊള്ളാച്ചി ഉടുമല്‍പേട്ട് സ്വദേശി ശെന്തില്‍ കുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് സമാനരീതിയില്‍ കോഴിപ്പോര് പിടികൂടിയിരുന്നു. പ്രതികളില്‍ നിന്ന് പോര് കോഴികളെ കൂടാതെ 6,020 രൂപയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement