Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി.

പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. 
തിരു.: സംസ്ഥാന പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. മൂന്ന് മുതിര്‍ന്ന ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍, പതിനഞ്ചോളം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി വിവിധ വിഭാഗങ്ങളില്‍ നിയമിച്ചു.
       പുതിയ മാറ്റങ്ങള്‍ പ്രകാരം ഐപിഎസ് ഇല്ലാത്ത സൂപ്രണ്ട് ഓഫ് പോലീസ് കേഡറിലേക്ക് സ്ഥിര അടിസ്ഥാനത്തില്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ നിലവില്‍ ആലപ്പുഴ അഡീഷണല്‍ എസ്പി ആയിരുന്ന ഗില്‍സണ്‍ മാത്യുവിനെ ആലപ്പുഴ കുറ്റാന്വേഷണ വിഭാഗം (ക്രൈം ബ്രാഞ്ച്) എസ്പി ആയി നിയമിച്ചു. കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്പി ആയിരുന്ന ജയകുമാര്‍ ടി.ആറിനെ കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ക്രൈം ബ്രാഞ്ച് എസ്പിയായും കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന പ്രേമന്‍ യു.വിനെ തിരുവനന്തപുരം വിഎസിബി സ്‌പെഷ്യല്‍ സെല്‍ എസ്പി ആയും പ്രൊമോഷന്‍ നല്‍കി മാറ്റിനിയമിച്ചിട്ടുണ്ട്. ഇതിനുപുറമേ, സംസ്ഥാനത്തെ പതിനഞ്ച് മുതിര്‍ന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പി കേഡറിലേക്ക് സ്ഥിര അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കിയും നിയമനം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement