Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈസ്റ്റർ, റംസാൻ, വിഷു ഫെയറുകൾ അനിശ്ചിതത്വത്തിൽ.

ഈസ്റ്റർ, റംസാൻ, വിഷു ഫെയറുകൾ അനിശ്ചിതത്വത്തിൽ.
തിരു.: ഇത്തവണ ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പ്രത്യേക ചന്തകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. സബ്സിഡി സാധനങ്ങളുടെ ദൗ‌ർലഭ്യമാണ് പ്രധാന കാരണം.
         ടെൻഡർ ക്ഷണിച്ചെങ്കിലും ചില സാധനങ്ങൾക്ക് ഒരു വിതരണക്കാരൻ മാത്രമാണ് ടെൻഡർ നൽകിയത്. വീണ്ടും ടെൻഡർ വിളിക്കാനാണ് തീരുമാനം. മറ്റ് സാധനങ്ങൾ ഇന്നു മുതൽ എത്തുമെന്നാണ് പ്രതീക്ഷ. ആവശ്യത്തിന് സ്റ്റോക്ക് എത്തിയശേഷം അന്തിമ തീരുമാനമെടുക്കും.
         കഴിഞ്ഞ തവണ ഈസ്റ്റർ മേള ഒഴിവാക്കിയിരുന്നു. ഇത്തവണ അതാവർത്തിച്ചാൽ തെര‌ഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമോയെന്ന് സർക്കാരിന് ഭയമുണ്ട്. ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് മേളകൾ തുടങ്ങാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണി ഇടപെടൽ കുടിശിക ഇനത്തിൽ സർക്കാർ 200 കോടി രൂപാ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. അത് ലഭിക്കുന്ന മുറയ്ക്ക് വിതരണക്കാർക്ക് നൽകാനാണ് തീരുമാനം. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലാണ് സാധാരണ ഫെയറുകൾ നടത്തുക.

Post a Comment

0 Comments

Ad Code

Responsive Advertisement