Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചമയവിളക്കിനിടെ വണ്ടിക്കുതിരയുടെ ചക്രത്തിനടിയിൽപ്പെട്ട് അഞ്ചുവയസ്സുകാരി മരിച്ചു..

ചമയവിളക്കിനിടെ അപകടം; അഞ്ചുവയസ്സുകാരി മരിച്ചു.
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്.

        ഇന്ന് പുലര്‍ച്ചെ 12മണിയോടെ ആയിരുന്നു അപകടം. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിരയുടെ ചക്രത്തിനടിയിൽപെട്ടാണ് അപകടം. അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് ചക്രത്തിന് അടിയിലേയ്ക്ക് വീടുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement