Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു.

പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു.

വയനാട്: ചെന്നലോടിൽ കളിക്കുന്നതിനിടയിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി ഇലങ്ങോളി മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ ചെറിയ പന്ത് തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു.

         ഉടൻതന്നെ കുഞ്ഞിനെ രണ്ട് സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും പന്ത് പുറത്തെടുക്കാനായില്ല. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement