Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിതാവിനെ കൈക്കോടാലി കൊണ്ട് ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.

പിതാവിനെ കൈക്കോടാലി കൊണ്ട് ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.

കോട്ടയം: പാമ്പാടിയിൽ പിതാവിനെ കൈക്കോടാലി കൊണ്ട് ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ഭാഗത്ത്  രാധാസദനം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുൽ ആർ. നായർ (35) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപതാം തീയതി രാത്രി 9 മണിയോടുകൂടി പിതാവ് വീട്ടിലിരുന്ന മദ്യത്തെക്കുറിച്ച് രാഹുലിനോട് ചോദിച്ചതിലുള്ള വിരോധം മൂലം പിതാവുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലിരുന്ന കൈക്കോടാലിയുടെ മാട് ഉപയോഗിച്ച് പിതാവിന്റെ കാലിന് അടിക്കുകയായിരുന്നു ആക്രമണത്തിൽ പിതാവിന്റെ കാലിന്റെ തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിലിരിത്തുകയുമായിരുന്നു. സംശയം തോന്നിയ അയൽവാസികള്‍  പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തിയാണ് ആംബുലൻസിൽ പിതാവിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാഹുലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഓ സുവർണ്ണകുമാർ, എസ്ഐ ശ്രീരംഗൻ, സിപിഓമാരായ സുമീഷ് മാക്മില്ലൻ, അനൂപ് പി.എസ്., അജേഷ് മാത്യു, ശ്രീജിത്ത് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement