Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി.

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി.
തിരു.: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
         ഐടി, തോട്ടം തൊഴിൽ തുടങ്ങി വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും വോട്ടവകാശമുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement