Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വോട്ടിംങ് യന്ത്രങ്ങൾക്ക് തകരാർ.

വോട്ടിംങ് യന്ത്രങ്ങൾക്ക് തകരാർ.


കോട്ടയം: കോട്ടയത്ത് പാമ്പാടിയിലും കാണക്കാരിയും അയ്മനത്തും വോട്ടിംങ് യന്ത്രങ്ങൾ തകരാറിലായി. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി 103-ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീന് തകരാറ് സംഭവിച്ചതിനെത്തുടർന്ന് വോട്ടെടുപ്പ് അര മണിക്കൂറോളം തടസ്സപ്പെട്ടു. പുതിയ വോട്ട് മെഷീൻ എത്തിച്ച് വോട്ടെടുപ്പ് പുന:രാരംഭിച്ചു.

          പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന 109-ാം നമ്പർ ബൂത്തിലെ മെഷിനും പോളിംങ് തുടങ്ങും മുമ്പേ തകരാർ സംഭവിച്ചു. തുടർന്ന് ഏറെനേരം കഴിഞ്ഞാണ് പരിഹരിച്ചത്. ഒട്ടേറെപ്പേർ ഇതേതുടർന്ന് കാത്തുനിന്നു. കോട്ടയം അയ്മനം 116ആം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായത് പരിഹരിച്ചു. കാണിക്കാരി 152-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായെങ്കിലും പിന്നാലെ തകരാർ പരിഹരിച്ചു.

         മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി കുറിച്ചിയിലെ 171-ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന്
പുതിയത് എത്തിച്ച് വോട്ടിംഗ് പുന:രാരംഭിച്ചു. തണ്ണീർമുക്കം ഹൈസ്കൂൾ ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായി.

Post a Comment

0 Comments

Ad Code

Responsive Advertisement