Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജനന രജിസ്‌ട്രേഷൻ: അച്ഛനമ്മമാരുടെ മതം വെവ്വേറെ രേഖപ്പെടുത്തണം.

ജനന രജിസ്‌ട്രേഷൻ: അച്ഛനമ്മമാരുടെ മതം വെവ്വേറെ രേഖപ്പെടുത്തണം.
ന്യൂഡൽഹി: കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ 'കുടുംബത്തിന്റെ മതം' ആണ്‌ രേഖപ്പെടുത്തുന്നത്‌. എന്നാൽ, കഴിഞ്ഞവർഷം പാർലമെന്റിൽ പാസാക്കിയ ജനന–മരണ രജിസ്‌ട്രേഷൻ നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ രക്ഷിതാക്കളുടെ മതം വെവ്വേറെ രേഖപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നു. ചട്ടങ്ങൾ സംസ്ഥാനങ്ങൾ അംഗീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്‌.

          നിർദിഷ്ട 'ഫോം നമ്പർ 1-ബേർത്ത്‌ റിപ്പോർട്ടി'ലാണ്‌ 'അച്ഛന്റെ മതം', 'അമ്മയുടെ മതം' എന്നിവ രേഖപ്പെടുത്തേണ്ടത്‌. ദത്തെടുക്കുമ്പോഴും ഇതു പാലിക്കണം. ജനന-മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ കേന്ദ്രസർക്കാർ തലത്തിൽ സൂക്ഷിക്കാനും ദേശീയ പോപ്പുലേഷൻ രജിസ്റ്ററി (എൻപിആർ)ൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താനും നിയമഭേദഗതി വരുത്തി. ഒക്‌ടോബർ 11നാണ്‌ നിയമം നിലവിൽ വന്നത്‌. എല്ലാ ജനനമരണങ്ങളും കേന്ദ്രസർക്കാർ പോർട്ടലില്‍ രജിസ്റ്റർ ചെയ്യണം.

           ജനന രജിസ്‌ട്രേഷന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌; നിയമപരവും സ്ഥിതിവിവരക്കണക്കിനുള്ളതും. മാതാപിതാക്കളുടെ മതം സ്ഥിതിവിവരക്കണക്കിനായി ഉപയോഗിക്കുമെന്ന്‌ കേന്ദ്രം പറയുന്നു. ജനന രജിസ്‌ട്രേഷനിലെ നിയമപരമായ ഭാഗം ആധാർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കും. 

Post a Comment

0 Comments

Ad Code

Responsive Advertisement