Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചു; മോൻസ് ജോസഫ്.

സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചു; മോൻസ് ജോസഫ്.
കോട്ടയം: സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചെന്ന് മോൻസ് ജോസഫ് എംഎൽഎ. സജി ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സത്യരഹിതവും അടിസ്ഥാനരഹിതവുമാണ്. മഞ്ഞക്കടമ്പനെ പൂർണ്ണമായും സഹകരിപ്പിച്ചും അംഗീകാരം നൽകിക്കൊണ്ടുമാണ് പാർട്ടിയിൽ എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത്.
        മുന്നണിയും പാർട്ടിയും വിടാനുള്ള സജിയുടെ തീരുമാനം നിർഭാഗ്യമായി പോയി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ദോഷം വരുന്നതും മറുചേരിയെ സഹായിക്കുന്നതുമായ തീരുമാനം വഞ്ചനാപരമാണ്. സജിയുടെ മുന്നണി വിടാനുള്ള സാഹചര്യം പരിശോധിക്കണം. അദ്ദേഹം ഉന്നയിച്ച പരാതികൾ ഒന്നും മുമ്പ്  പാർട്ടി ഫോറത്തിൽ പറഞ്ഞിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയുടെയോ, മുന്നണിയുടെയോ ഫോറത്തിലാണ് ആദ്യം പറയേണ്ടത്.
         സജിയുടെ നീക്കത്തിനു പിന്നിൽ ആരോ ഉണ്ടെന്നും മോൻസ് ജോസഫ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ അപരന്മാരുടെ പത്രിക തള്ളിയത് പലർക്കും തട്ടുകേടുണ്ടായി. ഇതിനു പിന്നാലെയാണ് സജിയുടെ രാജിയെന്നത് ശ്രദ്ധേയമാണ്- മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Ad Code

Responsive Advertisement