Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയൽവാസിയായ സ്ത്രീയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു.

അയൽവാസിയായ സ്ത്രീയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു.
ഇടുക്കി: അയൽവാസിയായ സ്ത്രീയുടെ മർദ്ദനമേറ്റ് റോഡിൽ വീണ വയോധികൻ മരിച്ചു. തൊടുപുഴ മുള്ളരിങ്ങാട് അമ്പലപ്പടി പേങ്ങൻ കോളനിയിൽ പുത്തൻപുരയ്ക്കൽ സുരേന്ദ്രനാണ് (73) മരിച്ചത്. 
        ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയെ ചൊല്ലി സുരേന്ദ്രനും ദേവകിയും തമ്മിൽ തർക്കമുണ്ടായി. പിടിവലിയിൽ ഇരുവരും നിലത്ത് വീണു. തുടർന്ന് ദേവകി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. എന്നാൽ, സുരേന്ദ്രന് എഴുന്നേൽക്കാനായില്ല. രണ്ട് മണിക്കൂറോളം സുരേന്ദ്രൻ റോഡിൽ കിടന്നു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു സ്ഥലത്തെത്തി പൊലീസിനെ വിളിച്ച് ആംബുലൻസ് വരുത്തിയ ശേഷമാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement