കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ അറസ്റ്റിൽ.
കോട്ടയം: എക്‌സൈസ് കമ്മീഷണറുടെ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. ഉദയകുമാറും പാർട്ടിയും കോട്ടയം ഇഇ & എഎൻഎസ്എസ് പാർട്ടി അംഗങ്ങളുടെ സഹായത്തോടെ കോട്ടയം റെയിൽവേ സ്റ്റേഷനു മുൻവശത്തു വച്ച് 4.075 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം താലൂക്കിൽ തിരുമല എംഎസ്പി നഗറിൽ കൊടൂർകോണം കുളത്തിൻകരയിൽ പങ്കജാക്ഷന്റെ മകൾ ഷീജ പി.ആർ., കോട്ടയം താലൂക്കിൽ സംക്രാന്തി പെരുമ്പായിക്കാട് വില്ലേജിൽ മഠത്തിൽ പറമ്പിൽ ടി.കെ. രാജൻ്റെ മകൻ അമീർ എം.ആർ. എന്നിവരാണ് അറസ്റ്റിലായത്.
റെയ്ഡിൽ കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദ് രാജ്, സി. കണ്ണൻ, സിഇഓ ജോസഫ് കെ.ജി., ഡബ്ലിയുസിഇഒ സബിത കെ.വി. എന്നിവർ പങ്കെടുത്തു.
0 Comments