Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.


കോട്ടയം: പള്ളിക്കത്തോട് മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽക്കവല ചെല്ലിമറ്റം ഭാഗത്ത് പൂവത്തും കുഴിയിൽ വീട്ടിൽ രാജേഷ് പി.റ്റി. (44) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ വീട്ടിലെത്തുകയും കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പിതാവിനെ അസഭ്യം പറയുകയും വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണം തടഞ്ഞ പിതാവിന്റെ കൈയ്ക്ക് സാരമായി പരിക്കു പറ്റുകയും നിലത്തുവീണ ഇയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച മാതാവിനെയും ഇയാൾ ഉപദ്രവിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഓ മനോജ് കെ.എൻ., എസ്ഐ രമേശൻ പി.എ., എഎസ്ഐ ജയചന്ദ്രൻ, സിപിഓമാരായ സുഭാഷ്, അഭിലാഷ് ആന്റണി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement