Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുരയിടത്തിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

പുരയിടത്തിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു.
കൊല്ലം: പത്തനാപുരത്ത് പുരയിടത്തിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
        ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. കൃഷിയിടത്തിൽ പോകാൻ വീട്ടിൽനിന്നും പോയ ബിജുലാലിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പുറംഭാഗത്തും കൈയുടെ വശങ്ങളിലും വയർഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു. ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും ബഹിർഗമിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement