Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എല്ലാ പ്രധാന സ്റ്റോപ്പിലും നിർത്തുന്ന 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലേയ്ക്ക്.

എല്ലാ പ്രധാന സ്റ്റോപ്പിലും നിർത്തുന്ന 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലേയ്ക്ക്.

കൊച്ചി: സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും വരുന്നു. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എസി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്നും 200 പേർക്ക് നിന്നും യാത്ര ചെയ്യാം.

         ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾക്കകം സർവീസും. കുറഞ്ഞ നിരക്കുൾപ്പെടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ ഫാസ്റ്റിന്‍റെ നിരക്കാവാനാണ് സാധ്യത. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്. തിരുവനന്തപുരം – എറണാകുളം, കോഴിക്കോട്- പാലക്കാട്, കോട്ടയം – പാലക്കാട്, എറണാകുളം- കോയമ്പത്തൂർ, മധുര- ഗുരുവായൂർ, കൊല്ലം- തിരുനെൽവേലി, കൊല്ലം – തൃശ്ശൂർ, കോഴിക്കോട്- മംഗലാപുരം, നിലമ്പൂർ – മേട്ടുപ്പാളയം എന്നിവയാണ് മറ്റു സർവീസുകൾ. 

       കേരളത്തിൽ ഇപ്പോഴുള്ള രണ്ട് വന്ദേഭാരത് സർവ്വീസുകളും വൻ ലാഭത്തിലാണ്. വന്ദേമെട്രോയ്ക്ക് കേരളത്തെ ആദ്യ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണവുമിതാണ്. 10 കോടിയാണ് ഒരു കോച്ചിന് നിർമ്മാണച്ചെലവ്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വർഷം പുറത്തിറക്കുക.

       മെമുവിനെ വന്ദേഭാരത് മോഡലിൽ പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുകളുള്ള വന്ദേ മെട്രോ. ഭക്ഷണമൊഴിച്ച് വന്ദേഭാരതിലെ സൗകര്യങ്ങൾ മെട്രോയിലുണ്ടാകും. ഓട്ടോമാറ്റിക് വാതിലുകൾ, വലിയ ചില്ല് ജനാലകൾ, കോച്ചുകളെ ബന്ധിപ്പിച്ചുള്ള വാതിലുകൾ എന്നിവയാണുണ്ടാകുക. ഡിജിറ്റൽ റൂട്ട് – സ്റ്റോപ്പ് ഇൻഡിക്കേഷൻ ഡിസ്പ്ലേ, മൊബൈൽ ചാർജ്ജിംഗ് സൗകര്യം, ക്യാമറ, ആധുനിക ടോയ്ലെറ്റുകൾ, അപകടമൊഴിവാക്കാൻ കവച് ഡിജിറ്റൽ സെക്യൂരിറ്റി സംവിധാനം എന്നിവയും വന്ദേമെട്രോയിൽ ഉണ്ടാകും.

Post a Comment

0 Comments

Ad Code

Responsive Advertisement