Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31 പേർ.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31 പേർ.

തിരു.: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും അമ്പതിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
        രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറു മാസത്തിനിടെ 47 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7 മരണം സ്ഥിരീകരിച്ചു.
        മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിക്കുകയുമുണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement