Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എല്‍സി പരീക്ഷയില്‍ ആലപ്പുഴ ജില്ലയില്‍ 99.72 ശതമാനം വിജയം.

എസ്എസ്എല്‍സി പരീക്ഷയില്‍ ആലപ്പുഴ ജില്ലയില്‍ 99.72 ശതമാനം വിജയം.

ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷയില്‍ ആലപ്പുഴ ജില്ലയില്‍ 99.72 ശതമാനം വിജയം. ജില്ലയില്‍ ആകെ 21,609 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 21,549 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
          ജില്ലയിൽ 10,614 പെണ്‍കുട്ടികളും 10,935 ആണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. മാവേലിക്കര ഉപജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍ (99.89). സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ഉപജില്ല കുട്ടനാടാണ് (1840). ചേര്‍ത്തല ഉപജില്ലയില്‍ 6634 പേര്‍ പരീക്ഷയെഴുതിയതില്‍ 6593 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ആലപ്പുഴ ഉപജില്ലയിൽ 6175 പേര്‍ പരീക്ഷയെഴുതിയതില്‍ 6167 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
          മാവേലിക്കരയില്‍ 6960 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 6952 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കുട്ടനാട് ഉപജില്ലയിൽ 1840 പേര്‍ പരീക്ഷയെഴുതിയതിൽ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 1837 പേരാണ്. 
         ജില്ലയില്‍ 4004 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതില്‍ 2603 പെണ്‍കുട്ടികളും 1401 ആണ്‍കുട്ടികളുമാണ്.

 ഉപജില്ല തിരിച്ചുള്ള കണക്ക്:-

ചേര്‍ത്തല- 1007 (പെണ്‍കുട്ടികള്‍-684, ആണ്‍കുട്ടികള്‍-323)
ആലപ്പുഴ-1178 (പെണ്‍കുട്ടികള്‍-789, ആണ്‍കുട്ടികള്‍-389) 
മാവേലിക്കര- 1499 (പെണ്‍കുട്ടികള്‍-944, ആണ്‍കുട്ടികള്‍-555)
കുട്ടനാട്- 320 (പെണ്‍കുട്ടികള്‍- 186, ആണ്‍കുട്ടികള്‍- 134)

Post a Comment

0 Comments

Ad Code

Responsive Advertisement