Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടുത്ത ചൂടിന് ആശ്വാസമായി പലയിടത്തും വേനൽമഴ എത്തി. കേബിളുകൾ പൊട്ടി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

കടുത്ത ചൂടിന് ആശ്വാസമായി പലയിടത്തും  വേനൽമഴ എത്തി. കേബിളുകൾ പൊട്ടി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം: കടുത്ത ചൂടിന് ആശ്വാസമായി പലയിടത്തും  വേനൽമഴ എത്തി. എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും, വൈക്കത്തും ശക്‌തമായ മഴ പെയ്തു.
           ഇടുക്കിയുടെ താഴ്ന്ന പ്രദേശങ്ങളിലും കൊച്ചിയിലും വൈക്കത്തുമാണ് ഇന്നലെ രാത്രി കനത്ത വേനൽ മഴ ലഭിച്ചത്. കോഴിക്കോടും മഴ ലഭിച്ചു.
        ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം  താറുമാറായി. ശക്തമായ കാറ്റിലും മഴയിലും കോട്ടയം വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്‌റ്റുകൾ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു. ഇടുക്കി തൊടുപുഴയിൽ കനത്ത മഴയിലും ശക്‌തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടവെട്ടു മഴ പെയ്തു. കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരിക്കില്ല. 
         കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷമാണ് പുനഃസ്‌ഥാപിച്ചത്. എറണാകുളത്തെ വിവിധ സ്‌ഥലങ്ങളിലായി പിടിച്ചിട്ടിരുന്ന ട്രെയിനുകൾ വളരെ വൈകിയാണ് ഓടിത്തുടങ്ങിയത്. ജനശതാബ്ദി എക്‌സ്പ്രസ് രണ്ടര മണിക്കൂർ ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽ നിന്നു യാത്ര തിരിച്ച് 7.13നാണ് യാത്ര തടസ്സപ്പെട്ടത്. തിരുവനന്തപുരം - നിസാമുദ്ദീൻ എക്സ‌്പ്രസ് രണ്ടു മണിക്കൂർ കളമശ്ശേരിയിൽ പിടിച്ചിട്ടു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെ എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement