Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്.

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്.

തിരു.: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. നാളെ മൂന്നുമണിക്ക് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങളും പ്രഖ്യാപിക്കും.

          4,27,105 വിദ്യാർത്ഥികളാണ് ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അദ്ധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് സജ്ജമായിരിക്കുകയാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഹയർ സെക്കണ്ടറി/ വോക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം നാളെ മൂന്നുമണിക്കും പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്. മൊത്തം എഴുപത്തിഏഴ് ക്യാമ്പുകളിലായി ഇരുപത്തിഅയ്യായിരത്തോളം അദ്ധ്യാപകരാണ് പരീക്ഷ മൂല്യനിർണ്ണയത്തിൽ പങ്കെടുത്തത്.

          എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.



Post a Comment

0 Comments

Ad Code

Responsive Advertisement