Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടുകയറി ആക്രമണം യുവാവ് അറസ്റ്റിൽ.

വീടുകയറി ആക്രമണം യുവാവ് അറസ്റ്റിൽ.
കോട്ടയം: കറുകച്ചാലിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ പുത്തൂർകടവ് ഭാഗത്ത് കൊച്ചുപടിയറ വീട്ടിൽ അരുൺകുമാർ കെ.എസ്. (31) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി കങ്ങഴ മുണ്ടത്താനം തുമ്പോളി സ്വദേശിയായ യുവാവിനെ ഇയാളുടെ വീട്ടിൽ കയറി മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്ഐ സാജു ലാൽ, സിപിഓമാരായ വിവേക്, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement