Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
 
തിരു.: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളതീരത്തിന് സമീപം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത് തുടരും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement