Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാന ഹൈവേയില്‍ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു.

സംസ്ഥാന ഹൈവേയില്‍ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു.


പുനലൂർ: പൊൻകുന്നം സംസ്ഥാന ഹൈവേയില്‍ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ മഴയ്ക്കിടെയായിരുന്നു അപകടം. പത്തനാപുരത്തു നിന്ന് പുനലൂരിലേക്ക് പോയ കെഎസ്ആർടിസി ബസിന്‍റെ പിന്നിലും മുന്നിലും ഇതേദിശയില്‍ വന്ന കാർ ഇടിക്കുകയായിരുന്നു. ആദ്യം ബസിന്‍റെ പിന്നിലിടിച്ച കാർ നിയന്ത്രണം വിട്ട് മുന്നിലും ഇടിച്ചു. കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. പാത നവീകരിച്ച ശേഷം നെല്ലിപ്പള്ളി മുതല്‍ മുക്കടവ് വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവാണ്. മഴ പെയ്തുകഴിഞ്ഞാല്‍ പാത തെന്നുന്നതാണ് അപകടത്തിന് പ്രധാന കാരണം. നിരന്തരം അപകടം ഉണ്ടായിട്ടും പാതയുടെ തെന്നല്‍ കണക്കിലെടുത്ത് വാഹനങ്ങള്‍ വേഗം കുറയ്ക്കണമെന്നതടക്കം സൂചന ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് പരാതിയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement