Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കര്‍ശന നടപടിയെന്ന് മന്ത്രി.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കര്‍ശന നടപടിയെന്ന് മന്ത്രി.


തിരു.: സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തില്‍ മന്ത്രി നിർദ്ദേശം നല്‍കി. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാവാൻ പാടില്ല. രോഗികളോട് ഇടപെടുമ്പോള്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം. ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരേ ഉയർന്ന പരാതികളില്‍ ഡിഎംഒ റിപ്പോർട്ട് നല്‍കണമെന്നും യോഗത്തില്‍ മന്ത്രി നിർദ്ദേശം നല്‍കി.

Post a Comment

0 Comments

Ad Code

Responsive Advertisement