Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്, അടുത്ത അദ്ധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി.

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്, അടുത്ത അദ്ധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി.
   

തിരു.: സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എറണാകുളം എളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യും. അടുത്ത അദ്ധ്യയനവർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു. ഭിന്നശേഷി കുട്ടികളെ പ്രവേശിപ്പിക്കാൻ സ്‌കൂൾ അധികൃതർ വിമുഖത കാണിക്കുന്ന രീതി ഉണ്ടെന്ന് ചില പരാതികൾ ലഭിച്ചതായും മന്ത്രി പറഞ്ഞു. പരാതികൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്, കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ചില എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ഇത് ഗുണകരമായ രീതിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement