Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല നട നാളെ അടയ്ക്കും.

ശബരിമല നട നാളെ  അടയ്ക്കും.

പത്തനംതിട്ട: ഇടവമാസ പൂജ,  ശബരിമല പ്രതിഷ്ഠാദിനം എന്നിവയ്ക്കായി തുറന്ന ശബരിമല ക്ഷേത്ര നട പൂജകൾ പൂർത്തിയാക്കി നാളെ  അടയ്ക്കും. ശബരിമല പ്രതിഷ്ഠാദിനമായ ഞായറാഴ്ച സന്നിധാനത്ത് തന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ആയിരത്തിയൊന്ന് കലശാഭിഷേകം നടക്കും. നാളെ രാത്രി പത്തിന്  ഇടവമാസ പൂജാ ചടങ്ങുകൾ പൂർത്തിയാക്കി അയ്യപ്പക്ഷേത്രനട അടയ്ക്കും. 

       ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് ഒരു മണിക്കൂർ നീണ്ട ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴ മുന്നറിയിപ്പ് കാരണം തീർത്ഥാടകരുടെ എണ്ണത്തിൽ  കുറവ് വന്നിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മലയോരമേഖലകളിൽ രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിലവിൽ ശബരിമല തീർത്ഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement