Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.


പാലാ: സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ അസഭ്യം പറഞ്ഞ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവിത്താനം പാലക്കുഴക്കുന്നേൽ വീട്ടിൽ ബിബിൻ തോമസ് (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി യുവതി നടത്തുന്ന ക്ലിനിക്കിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം പറയുകയും ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്എച്ച്ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement