Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെരുവന്താനം സ്കൂൾ ഒഫ് ക്വുർ ആൻ കേന്ദ്രം ഉദ്ഘാടനം 16ന്.

പെരുവന്താനം സ്കൂൾ ഒഫ് ക്വുർ ആൻ കേന്ദ്രം ഉദ്ഘാടനം 16ന്.


ഇടുക്കി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി അൻപതോളം കേന്ദ്രങ്ങളുള്ള സ്കൂൾ ഒഫ് ക്വുർ ആനിൻ്റെ ഇടുക്കി ജില്ലയിലെ പ്രഥമകേന്ദ്രം പെരുവന്താനത്ത് സലഫി മസ്ജിദ് കെട്ടിടത്തിൽ 16-ാം തീയതി ഞായറാഴ്ച പ്രവേശന ഉദ്ഘാടനോത്തോടെ ആരംഭിക്കും. 
        മലപ്പുറം ജില്ലയിലെ ജാമിഅ അൽ ഹിന്ദ് ഇസ്ലാമിയയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ, നാലര വയസ്സ് പ്രായത്തിലുള്ള കുട്ടികൾക്കാണ് അഡ്മിഷൻ നൽകുന്നത്. പ്രീ സ്കൂൾ മുതൽ പി.ജി. വരെ, 18 വർഷം നീണ്ടു നിൽകുന്ന പഠന സംവിധാനമാണ് സ്കൂൾ ഓഫ് ക്വുർ ആൻ. കോഴ്സ് പൂർത്തിയാക്കുന്ന മുറക്ക് ക്വുർ ആൻ മന:പാഠമാക്കുന്നതിനോടൊപ്പം ഏഴ് ഭാക്ഷകളിലുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരീശീലനം, കലാ-സംസ്കാരിക പരീശീലനം എന്നിവ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം നൽകുന്നു എന്നത് സ്കൂൾ ഒഫ് ക്വുർ ആൻ്റെ സവിശേഷതയാണെന്ന് കേന്ദ്രത്തിൻ്റെ അഡ്മിനിസ്ട്രേറ്റ് അർഷാദ് സലീം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement