Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഛര്‍ദ്ദിയും വയറിളക്കവുമായി 350 പേര്‍ ചികിത്സയില്‍: കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം.

ഛര്‍ദ്ദിയും വയറിളക്കവുമായി 350 പേര്‍ ചികിത്സയില്‍: കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം.


കൊച്ചി: കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് 350 പേര്‍ ചികിത്സയില്‍. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു. ഡിഎംഒ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. 33 പേരടങ്ങുന്ന വിദഗ്ധസംഘത്തോട് കൊച്ചിയിലെത്താന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. 
      ഡിഎല്‍എഫ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അഞ്ചു വയസില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലാണ്. കുടിവെള്ളത്തില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സംശയം. 15 ടവറുകളിലായി 1268 ഫ്ലാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും ഇവിടെ ഉണ്ട്.
        കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത. കിണര്‍, ബോര്‍വെല്‍, മുനിസിപ്പാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫ്ലാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണ്. സംഭവം അറിഞ്ഞ ഉടനെ ആരോഗ്യവകുപ്പ് ഇടപെട്ടെന്ന് മന്ത്രിയുടെ ഓഫീസും അറിയിച്ചു. 
ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് തന്നില്ലെന്ന് അസോസിയേഷനെതിരേ പരാതിയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement