Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ ഉണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
       വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴാണ് ഷെഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ രക്തം വാർന്ന നിലയിൽ ആയിരുന്നുവെന്ന് നാട്ടുകാർ മൊഴി നല്‍കി.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement