Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലില്‍ നടക്കും.

ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന്  വിയ്യൂർ ജയിലില്‍ നടക്കും.
തൃശൂർ: കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.
       സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു നഗരസഭ കൗണ്‍സിലർ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം മേയർ വി.വി. രാജേഷ് ചടങ്ങില്‍ പങ്കെടുക്കും. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് കോടതി റദ്ദാക്കിയതോടെയാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഇതിനിടെ വിവിധ കേസുകളില്‍ കാപ്പ കുറ്റം ചുമത്തപ്പെട്ടു ജയിലിലായി. സത്യപ്രതിജ്ഞക്കായി ജാമ്യം അനുവദിക്കണമെന്ന ഹർജി പരിഗണിച്ച കോടതി, ജയിലില്‍ തന്നെ സത്യപ്രതിജ്ഞ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement