Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂട്ടറിലെത്തി മാലപൊട്ടിച്ച കള്ളനെ അടിച്ചു വീഴ്ത്തി യുവതി. തുടർന്ന് നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.

സ്കൂട്ടറിലെത്തി മാലപൊട്ടിച്ച കള്ളനെ അടിച്ചു വീഴ്ത്തി യുവതി. തുടർന്ന് നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.


തിരു.: കഴക്കൂട്ടത്ത് സ്കൂട്ടറിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറിനെ (42) ആണ് യുവതി സാഹസികമായി പിടികൂടി പോലീസിൽ ഏല്പിച്ചത്. പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്യുകയുമുണ്ടായി.
        പോത്തൻകോട് പേരുത്തല സ്വദേശി അശ്വതി, സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി വരുമ്പോളായിരുന്നു മോഷ്ടിച്ച സ്കൂട്ടറുമായെത്തിയ അനിൽകുമാർ അശ്വതിയുടെ കഴുത്തിൽ കിടന്ന മൂന്ന് പവൻ മാല മോഷ്ടിക്കാൻ ശ്രമിച്ചത്. കയ്യിൽ കിട്ടിയ മാലയുടെ ഒരു ഭാഗവുമായി പായാൻ ശ്രമിച്ച മോഷ്ടാവിൻ്റെ ഷർട്ടിലും സ്ക്കൂട്ടറിലുമായി അശ്വതി പിടിക്കുകയായിരുന്നു. ഇതോടെ ഇരുവരും റോഡിൽ വീണു. ശബ്ദം കേട്ട് ഓടിക്കൂകൂടിയ നാട്ടുകാർ ഇയാളെ ശരിയ്ക്കും കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരുവർക്കും ഗുരുതരമായ പരിക്കുമേറ്റിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement