Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നായനാരുടെ പത്നി ശാരദ ടീച്ചറെ സന്ദർശിച്ച്‌ സുരേഷ് ഗോപി.

നായനാരുടെ പത്നി ശാരദ ടീച്ചറെ സന്ദർശിച്ച്‌ സുരേഷ് ഗോപി. 


കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച്‌ നടനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്നെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ. നിലവില്‍ പ്ലാനുകള്‍ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണ് പ്രയോറിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
       സുരേഷ് ഗോപിയുടെ സന്ദർശനം തികച്ചും സൗഹൃദ സന്ദർശനം ആയിരുന്നുവെന്നും ഇതിൽ രാഷട്രീയം കാണേണ്ടതില്ലെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപി മുമ്പും ഇവിടെ വരാറുണ്ട്. ഭക്ഷണം കഴിക്കാറുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളത്. ഇതിൽ യാതൊരു രാഷ്ട്രീയവുമില്ല - ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement