Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലും നിരവധി വാഹനങ്ങളിലും ഇടിച്ച്, പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരപരിക്ക്.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലും നിരവധി വാഹനങ്ങളിലും ഇടിച്ച്, പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരപരിക്ക്.


ചങ്ങനാശേരി: കറുകച്ചാൽ ഭാഗത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വന്ന പിക്കപ്പ് വാൻ പോസ്റ്റിലും നിരവധി വാഹനങ്ങളിലും ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരപരിക്ക്.
      ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ, നടയ്ക്കപ്പാടത്തെ പെട്രോൾ പമ്പിന് മുൻപിലുള്ള പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം ബൈക്കിലും കാറിലും ഇടിച്ച് പെരുമ്പനച്ചിയിലെ പെട്രോൾ പമ്പിന് സമീപമുള്ള പാടത്തേക്ക് മറിയുകയായിരുന്നു. റോഡിന് സമീപമുളള സംരക്ഷണ ഭിത്തി ഇടിച്ചു തകർത്ത ശേഷമാണ് വാൻ  പാടത്തേക്ക് മറിഞ്ഞത്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി ഡ്രൈവറെ വാഹനത്തിൽ നിന്നും  പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഡ്രൈവറുടെ നിലഗുരുതരമാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂർ രജിസ്ട്രേഷനിൽ ഉള്ളതാണ് പിക്കപ്പ് വാൻ.

Post a Comment

0 Comments

Ad Code

Responsive Advertisement