Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാങ്ങ പറിക്കുന്നതിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

മാങ്ങ പറിക്കുന്നതിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.


തൃശ്ശൂര്‍: വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. 
      ഞായറാഴ്ച രാവിലെ പത്തേകാലോടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാന്‍ അകലാടുള്ള കരാറുകാരനൊപ്പം ജോലിക്കായി എത്തിയതായിരുന്നു ഹമറുള്ള. മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടിയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement