Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ.

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ.

ഈരാറ്റുപേട്ട: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതി പോലീസ് പിടിയിൽ. നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) ആണ് മുവാറ്റുപുഴ പോലീസിൻ്റെ പിടിയിലായത്.
          വള്ളക്കാലിൽ ജംഗ്ഷന് സമീപമുള്ള വീടാണ് പകൽ കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്. മോഷണവിവരം അറിഞ്ഞയുടൻ റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നാണ് പിടികൂടിയത്. പ്രതിക്ക് ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, രാമപുരം, ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തിടനാട്, പാലാരിവട്ടം, കോഴിക്കോട് വെള്ളയിൽ, എറണാകുളം മരട് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ, ഭവനഭേദന കേസുകൾ ഉണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement