Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാദത്തിനുള്ള സമയമല്ല, കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടു; മുഖ്യമന്ത്രി.

വിവാദത്തിനുള്ള സമയമല്ല, കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടു; മുഖ്യമന്ത്രി.



കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈറ്റിലുണ്ടായത്. ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

           മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റില്‍ പോകാന്‍ അനുമതി നല്‍കാതിരുന്നത് ശരിയായ നടപടിയല്ല, എങ്കിലും ഈ സമയത്ത് അത് വിവാദമാക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍, താന്‍ ഇപ്പോള്‍ അത് ഉന്നയിക്കുന്നില്ല. അക്കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ല. പിന്നീട് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത് മലയാളികളാണ് എന്നതു കണക്കിലെടുത്ത് മന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോകാന്‍ എത്തിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ പോകാന്‍ സാധിച്ചില്ല. 

       അതേസമയം, കേന്ദ്ര സർക്കാർ ശരിയായി ഇടപെട്ടതിനാൽ, കാര്യങ്ങൾ എളുപ്പമായെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement