Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് തീപിടിത്തം: വിദേശകാര്യ സഹമന്ത്രി കുവൈറ്റിൽ എത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമെങ്കില്‍ പ്രത്യേക വിമാനം.

കുവൈറ്റ് തീപിടിത്തം: വിദേശകാര്യ സഹമന്ത്രി കുവൈറ്റിൽ എത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമെങ്കില്‍ പ്രത്യേക വിമാനം.


കുവൈറ്റ് സിറ്റി:  വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് കുവൈറ്റിൽ എത്തിച്ചേർന്നു. ഇനിയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ.  
    തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കുമെന്നും വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നൽകുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. അപകടത്തില്‍ പെട്ടതില്‍ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍ ഉടന്‍ എംബസി കേന്ദ്രസര്‍ക്കാരിന് കൈമാറും.
        തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളിൽ 12 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫന്‍ എബ്രഹാം സാബു കമ്പനിയിലെ എഞ്ചിനീയറാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് എസ്. നായര്‍, ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ്, കീഴ് വായ്പൂർ സ്വദേശി സിബിൻ, പായിപാട്ട് സ്വദേശി ഷിബു, വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂര്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി സാജു വര്‍ഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement