Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.

കുമരകം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കുന്നുംപുറം വീട്ടിൽ സുനിൽ കെ.ആർ. (33), ഇയാളുടെ സഹോദരൻ സുമേഷ് കെ.ആർ. (32), ചെങ്ങളം നെല്ലിപ്പള്ളിൽ വീട്ടിൽ ഷിച്ചു ഷാജി (31) എന്നിവരെ ആണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ചെങ്ങളം ഭാഗത്തെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ബൈക്കിൽ എത്തിയ ഇവർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിനുശേഷം വീട്ടിലേക്ക് പോയ യുവാവിനെ ഇവർ ബൈക്കിൽ വീണ്ടും പിന്തുടർന്ന് മർദ്ദിക്കുകയും ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. ഇവർക്ക് മുമ്പ് ഉണ്ടായിരുന്ന കേസിൽ യുവാവിന്റെ സഹോദരൻ സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവർ  സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്എച്ച്ഓ തോമസ് കെ.ജെ., എസ്ഐമാരായ മനോജ് കെ.കെ., സുനിൽകുമാർ, സിപിഓമാരായ രാജു, ഷൈജു, ഡെന്നി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിലിനും സുമേഷിനും ഷിച്ചു ഷാജിക്കും കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement