Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പു രോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പു രോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. 
തൃശ്ശൂർ : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പു രോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഗുരുവായൂർ ആരോവീട്ടിൽ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്.
       അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. വീടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്നാണ് ഇവർ ഉണർന്നത്. അയൽവാസികൾ എത്തിയാണ് വീടിനുള്ളിൽ നിന്നും ഇവരെ പുറത്ത് എത്തിച്ചത്. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement