Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ ഡോ: വി.ജി. മധു അന്തരിച്ചു.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ ഡോ: വി.ജി. മധു അന്തരിച്ചു. 


കോട്ടയം: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ഹോമിയോ ഡോക്ടറുമായിരുന്ന പരിപ്പ്, വൈപ്പിൻമൂലയിൽ വി.ജി. മധു (92) അന്തരിച്ചു.
        ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യം പ്രകടിപ്പിച്ച് മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി മാറി. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ചേർന്നു നിന്നു കൊണ്ട്, പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന പരിപ്പ് തൊള്ളായിരം കർഷക സമരത്തിന് ധീരമായ നായകത്വം വഹിച്ചു. അഡ്വ: കെ.എൻ.കേശവൻ നായർ, കെ.വി. ജനാർദ്ദനൻ എന്നിവരോടൊപ്പമായിരുന്നു പ്രവർത്തനം. ആ സമരത്തിൽ പോലീസിൻ്റെ ക്രൂരമർദ്ദനത്തിനിരയായി. പിന്നീട് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായ കെ.വി. ജനാർദ്ദനനെതിരെ മത്സരിച്ചു. തത്ഫലമായി കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ.എൻ. നീലകണ്ഠയ്യർ വിജയിക്കുകയുമുണ്ടായി.
          തുടർന്ന് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച്‌ എസ്എൻഡിപി പ്രവർത്തനവുമായി മുന്നോട്ടു പോയി. പരിപ്പ് 264-ാം നമ്പർ എസ്എൻഡിപി ശാഖയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ശ്രീനാരായണ സന്ദേശ പ്രചരണാർത്ഥം ശിവഗിരി മഠത്തിൻെറ നേതൃത്വത്തിലുള്ള ഗുരുധർമ്മ പ്രചരണ സഭയുടെ യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചുകൊണ്ടു നിരവധി ഗുരു ധർമ്മ പ്രഭാഷണ, പഠന ക്ലാസ്സുകളും നയിച്ചിട്ടുണ്ട്.
     സംസ്കാരം 18/06/2024 ചൊവ്വാഴ്ച വൈകുന്നരം 5 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കുമ്മനം അറുപറയിൽ കുടുംബാംഗമായ സരസമ്മ (മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരി). മക്കൾ: സീമാ വി. മധു (എംജി യൂണിവേഴ്സിറ്റി), സിജു വി. മധു (മാധ്യമ പ്രവർത്തകൻ, തിരുവനന്തപുരം), സിനു വി. മധു (ക്യാനഡ). മരുമക്കൾ: റോയ്, ഷിജി (ഏഷ്യാനെറ്റ്), അഭിലാഷ് (ക്യാനഡ).

Post a Comment

0 Comments

Ad Code

Responsive Advertisement