Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടുക്കിയിൽ രണ്ടു വീടുകൾക്ക് തീയിട്ടു.

ഇടുക്കിയിൽ രണ്ടു വീടുകൾക്ക് തീയിട്ടു.


ഇടുക്കി: പൈനാവിൽ രണ്ടു വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകളാണ് തീവെപ്പിൽ കത്തി നശിച്ചത്. അന്നക്കുട്ടിയുടെ വീട് പൂർണ്ണമായും ജിൻസിന്റെ വീട് ഭാഗികമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും കത്തി നശിച്ചു.
       തീവെച്ച സമയത്ത് ഇരു വീടുകളിലും ആളുകൾ ഇല്ലാതിരുന്നതിനാൽ, വലിയ അപകടം ഒഴിവായി.
         അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം, മകളുടെ ഭർത്താവ് സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സന്തോഷ് തന്നെയാണ് വീടിനും തീ ഇട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം നടക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement