Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടനിലക്കാർ വേണ്ട; ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി സ്മാര്‍ട്ട് കാര്‍ഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം.

ഇടനിലക്കാർ വേണ്ട; ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി സ്മാര്‍ട്ട് കാര്‍ഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം.


തിരു.: ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സ്മാർട്ട് കാർഡുകൾ അത്യാവശ്യമായി വേണ്ടവർ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് നിർദ്ദേശം. അത്യാവശ്യക്കാർക്ക് കാർഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പ് പുതിയ നടപടി. ഇനി മുതൽ ആർടിഒ./സബ് ആർടിഒ ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ജോലി സംബന്ധമായും മറ്റും ലൈസൻസ്/ആർസി ഹാജരാക്കേണ്ടവർക്ക് മുൻഗണനാക്രമം നോക്കാതെ സ്മാർട്ട് കാർഡുകൾ പ്രിന്റ് ചെയ്ത് തപാൽ മാർഗ്ഗം അയച്ചു കൊടുക്കുന്നുണ്ട്. ഇതിനായി ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസ്, പ്രിന്റിങ് സ്റ്റേഷൻ അടക്കമുള്ള സ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നുണ്ട്. എന്നാൽ, പലപ്പോഴും ഏജന്റുമാരാണ് ഇ-മെയിൽ അപേക്ഷകൾ അയക്കുന്നത്. അത് തടയുകയാണ് ലക്ഷ്യം. ആർസി/ ലൈസൻസുകൾ പ്രത്യേക പരിഗണന നൽകി വേഗത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കാൻ അപേക്ഷകരോ അപേക്ഷകർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധുക്കളോ ആർടി, സബ് ആർടി ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം.
ഓഫീസ് മേധാവി പരിശോധിച്ച് ബോധ്യപ്പെടണം. ഇതിനു ശേഷം എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിലേക്ക് ഇ-മെയിൽ അയക്കും. അവിടത്തെ ശുപാർശയോടു കൂടി മാത്രമേ പ്രിന്റിങ് സെന്ററിലേക്ക് മെയിൽ അയക്കാവൂ. അത് മാത്രമാണ് പരിഗണിക്കുക.





Post a Comment

0 Comments

Ad Code

Responsive Advertisement