Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് ദുരന്തം: മരണമടഞ്ഞവർക്ക് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഉൾപ്പടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

കുവൈറ്റ് ദുരന്തം: മരണമടഞ്ഞവർക്ക് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഉൾപ്പടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കൊച്ചിയില്‍ എത്തിച്ചതിനു പിന്നാലെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. കസ്റ്റംസ് ക്ലീയറന്‍സിന് ശേഷം വിമാനത്താവളത്തില്‍ സജ്ജീകരിച്ച പ്രത്യേക ടേബിളില്‍ മൃതദേഹങ്ങള്‍ വെച്ചു. കൊച്ചിയില്‍ തന്നെ 45 മൃതദേഹങ്ങള്‍ കസ്റ്റംസ് ക്ലീയറന്‍സ് പൂര്‍ത്തിയാക്കി. ഇതില്‍ 23 മലയാളികളും ഏഴു തമിഴ്നാട്ടുകാരും ഒരു കര്‍ണാടക്കാരനും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനലിലേക്ക് കൊണ്ടുവന്നു. നെടുമ്പാശ്ശേരി കാര്‍ഗോ ടെര്‍മിനലില്‍ പ്രത്യേകം തയ്യാറാക്കിയ ടേബിളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു.
        മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ സംസ്ഥാനത്ത് ഉടനീളമുള്ള ഉറ്റവരുടേയും ഉടയവരുടെയും കണ്ണീര്‍ കൊണ്ട് വിമാനത്താവളം സങ്കടക്കടലായി മാറിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന മന്ത്രിമാര്‍ക്കും പുറമേ എംപി മാരും എംഎല്‍എ മാരും പ്രതിപക്ഷത്തെ നേതാക്കളുമെല്ലാം സ്ഥലത്ത് എത്തിയിരുന്നു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയ ശേഷമാണ് മൃതദേഹങ്ങൾ കൈമാറിയത്. 
        രാവിലെ മുതല്‍ മന്ത്രിമാരും ജനപ്രതിനിധികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. വളരെ വൈകാരികമായ യാത്രയയപ്പാണ് നടന്നത്. ഒരു മലയാളിയുടെ മൃതദേഹം അടക്കം 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് അയച്ചു. നേരത്തേ പറഞ്ഞിരുന്നതിലും ഏറെ വൈകിയാണ് മൃതദേഹങ്ങളുമായി വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement