Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷൻ.

സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷൻ.


തിരുവല്ല: സാമുവൽ മാർ തിയൊഫിലോസിനെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്നു നടന്ന എപ്പിസ്കോപ്പല്‍ സിനഡ് യോഗത്തിലാണ് അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് രാവിലെയാണ് സിനഡ് ആരംഭിച്ചത്. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓണ്‍ലൈൻ ആയും പങ്കെടുത്തു. 
        അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. സഭയിലെ ഏറ്റവും മുതിർന്ന അദ്ദേഹത്തെ തന്നെ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു. ജൂൺ 22ന് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും.
          അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ നാല്പത്തിയൊന്നാം ചരമദിനത്തിലാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement