Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാഴ്‌സലിനുള്ളില്‍ നിന്നും മൂർഖൻ പാമ്പിനെ കിട്ടി.

പാഴ്‌സലിനുള്ളില്‍ നിന്നും മൂർഖൻ പാമ്പിനെ കിട്ടി.


ബെംഗളൂരു: പാഴ്‌സലിനുള്ളില്‍ നിന്നും മൂർഖൻ പാമ്പിനെ കിട്ടി. ബംഗളൂരുവിലെ സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സമാന്യം വലിയ പാമ്പിനെ കണ്ടത്.
        ദമ്പതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. പുറത്തു ചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കു ചെയ്തിരുന്ന ടേപ്പില്‍ പാമ്പ് കുടുങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ദമ്പതികള്‍ പറയുന്നത്. വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു. തെളിവായി വീഡിയോയും കൈമാറി. കമ്പനി ദമ്പതികള്‍ക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement