Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്നു വീണ് ഏഴ് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്നു വീണ് ഏഴ് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.


സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നു വീണ് ഏഴ് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. പലരും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
       ഗുജറാത്തിലെ സൂറത്തിൽ സച്ചിനിലെ പാലിഗാവിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം. ആറു നില കെട്ടിടം തകർന്നതോടെ ഏഴ് പേർ മരണമടഞ്ഞതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
    എട്ട് വർഷം മുൻപ് പണിത കെട്ടിടം ജീർണ്ണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലാണ് കെട്ടിടം ഇടിഞ്ഞു വീണത്. കെട്ടിടം തകർന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കെട്ടിടം തകർന്ന് വീഴുമ്പോൾ അഞ്ച് കുടുംബങ്ങൾ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നതായാണ് നിഗമനം. ബാക്കി ഫ്ലാറ്റുകളെല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. 

Post a Comment

0 Comments

Ad Code

Responsive Advertisement