Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു.

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു.


ജമ്മു: കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. പ്രദേശത്ത് ഇന്നലെ രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരരുടെ വെടിയേറ്റ ജവാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൈനികന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
       ഇന്നലെ രാവിലെ 11 ഓടെയാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുണ്ടല്‍ ആരംഭിച്ചത്. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. പ്രദേശത്ത് മൂന്നോളം ഭീകരര്‍ ഉണ്ടെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്. ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം പൂര്‍ണ്ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തില്‍ ആണെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement