Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

തിരു.: ന്യൂനമർദ്ദപ്പാത്തിയും ചക്രവാതച്ചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ, കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും മറ്റിടങ്ങളിൽ ഇടത്തരം മഴയ്ക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദപ്പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായുള്ള ചക്രവാതച്ചുഴിയുമാണ് ഇതിന് കാരണം. 
      കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനൊപ്പം ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement